Get Updates
Get notified of breaking news, exclusive insights, and must-see stories!

നവംബര്‍ ഏഴിന് ആലുവയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും

കൊച്ചി: ബി.ടി.ആര്‍-ഇ.എം.എസ്-എ.കെ.ജി ജനകീയവേദിയും മറ്റു ചില കമ്യൂണിസ്റ് ഗ്രൂപ്പുകളും ചേര്‍ന്ന് നവംബര്‍ ഏഴിന് ആലുവയില്‍ പുതിയ ദേശീയ പാര്‍ട്ടി രൂപീകരിക്കും.

നവംബര്‍ ഏഴിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആലുവ റെയില്‍വെ സ്റേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പുതിയ പാര്‍ട്ടി രൂപീകരണ ചടങ്ങില്‍ ഇരുപത്തഞ്ചായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ബി.ടി.ആര്‍-ഇ.എം.എസ്-എ.കെ.ജി ജനകീയവേദി നേതാവ് വി.ബി.ചെറിയാന്‍ പറഞ്ഞു.

പുതിയ പാര്‍ട്ടിയുടെ പേര് യോഗത്തില്‍ പ്രഖ്യാപിക്കും. പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ സിപിഎമ്മില്‍ നിന്നും ഏതെങ്കിലും നേതാക്കള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ചെറിയാന്‍ പറഞ്ഞു.

ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂന്നിയായിരിക്കും പുതിയ പാര്‍ട്ടി നിലകൊള്ളുന്നത്. പാര്‍ട്ടിയുടെ ഭരണഘടനയുടെ കരടിന് യോഗത്തില്‍ രൂപം നല്‍കും. ഡിസംബര്‍ രണ്ടാം വാരത്തില്‍ പഞ്ചാബില്‍ നടക്കുന്ന സ്ഥാപക പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ രൂപീകരണത്തിനായി പഞ്ചാബ്, പശ്ചിമബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്യൂണിസ്റുകളുമായി കൈകോര്‍ക്കും.

പാര്‍ട്ടി രൂപീകരണത്തിനു മുമ്പായി നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ ആലുവ വൈഎംസിഎയില്‍ നേതൃത്വ ക്യാമ്പ് നടക്കുമെന്നും ചെറിയാന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+