പാലക്കാട് രണ്ട് സിപിഎം കൗണ്‍സിലര്‍മാര്‍ രാജിവച്ചു
പാലക്കാട്: പാലക്കാട് നഗരസഭയിലെ രണ്ട് സിപിഎം കൗണ്‍സിലര്‍മാര്‍ രാജിവച്ചു. കെ.എ.ജലീല്‍, പി.എം.ബിജുമേനോന്‍ എന്നിവരാണ് രാജിവച്ചത്.
പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ അസാധുവായിരുന്നു. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി.
വോട്ടുകള്‍ അസാധുവാക്കി ബിജെപിയുടെ കൗണ്‍സിലര്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് വഴിയൊരുക്കിയ ഇരുവരുടെയും നടപടി വിവാദമൊരുക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും സസ്പെന്‍ഷനിലായിരുന്നു.












Click it and Unblock the Notifications