Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്: സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായില്ല

പാലക്കാട്: നഗരസഭയിലെ ഭരണപ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം അലസിപ്പിരിഞ്ഞു.

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ചെയര്‍മാനെ തെരഞ്ഞെടുക്കാനായിരുന്നു കളക്ടര്‍ യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയകക്ഷികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമ്വയമുണ്ടായില്ല. യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ സര്‍ക്കാരിനെ ഉടന്‍ അറിയിക്കുമെന്നും കളക്ടര്‍ കെ.അജയകുമാര്‍ പറഞ്ഞു.

നഗരസഭയിലെ പ്രതിസന്ധി കണക്കിലെടുത്ത് സമവായത്തിന് തയാറാകണമെന്ന് കളക്ടര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. ബിജെപിക്ക് പട്ടികജാതി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ഇടത്-വലത് മുന്നണികള്‍ മുന്നോട്ടു വരണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇരുമുന്നണികളും എതിര്‍ത്തു. ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ ഭൂരിപക്ഷമുള്ള കക്ഷിക്ക് ക്രിയാത്മക പിന്തുണ നല്‍കാന്‍ തയാറാണെന്ന് യുഡിഎഫ് അറിയിച്ചു. യുഡിഎഫിന്റെ ഈ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. എന്നാല്‍, ഇരുവരെയും എതിര്‍ത്ത് ജയിച്ചുവന്നതു കൊണ്ട് ഇവരുടെ പിന്തുണ തങ്ങള്‍ക്കാവശ്യമില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+