Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം ബോര്‍ഡ്: രാജിവയ്ക്കില്ലെന്ന് രാമന്‍നായര്‍

കോട്ടയം: രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ പറഞ്ഞു.

അഴിമതി ആരോപണം നേരിടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങളും രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന എന്‍എസ്എസ് അസിസ്റന്റ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ സുതാര്യമായാണ് പൂര്‍ത്തിയാക്കിയത്. ജോലി ലഭിക്കാത്തവരാണ് ഇപ്പോള്‍ നിയമനത്തില്‍ അഴിമതിയുണ്ടെന്ന കുപ്രചരണം നടത്തുന്നത്. സര്‍ക്കാരിന്റെ നടപടികളുമായി ബോര്‍ഡ് സഹകരിക്കും.

വന്ന വഴി മറക്കുന്ന ആളല്ല താനെന്നും ദേവസ്വം പ്രസിഡന്റാവാന്‍ എന്‍എസ്എസിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്നും രാമന്‍നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+