Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ശക്തനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം: ഗതാഗതമന്ത്രി എന്‍. ശക്തനെതിരെ ഇടതുമുന്നണി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. തിരുവനന്തപുരം ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മന്ത്രി ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നുവെന്നാണ് പരാതി.

നവംബര്‍ ഒന്നിന് ബാലരാമപുരത്ത് യുഡിഎഫ് നേമം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സര്‍ക്കാര്‍ വാഹനത്തിലാണ് എന്‍. ശക്തന്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇടതുമുന്നണി നേതാക്കളായ അഡ്വ.വി.ജെ.തങ്കപ്പനും അഡ്വ.പി.രാമചന്ദ്രന്‍ നായരുമാണ് പരാതി നല്‍കിയത്.

ഔദ്യോഗിക വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നുള്ള ചട്ടം മന്ത്രി ലംഘിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+