കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്-ബിജെപി ധാരണയെന്ന് വെളിയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആരോപിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരും സഹകരിക്കാന്‍ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭനെ തിരുവനന്തപുരത്തെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാണാനില്ല. ബിജെപി മത്സരരംഗത്ത് സജീവമല്ലാത്തതിന് കാരണം യുഡിഎഫുമായുള്ള രഹസ്യധാരണയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ സഹായിക്കാമെന്ന് യുഡിഎഫ് ഉറപ്പു കൊടുത്തിട്ടുണ്ട്. ഇതിന് പകരമായാണ് ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സജീവമാകാത്തത്.

ഈ ധാരണയിലെ വ്യവസ്ഥകള്‍ എന്തൊക്കൊയാണെന്ന് യുഡിഎഫ് വെളിപ്പെടുത്തണം-. ജനങ്ങളെ കബളിപ്പിക്കാതെ ബിജെപിയെ മുന്നണിയിലെടുക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.

ബിജെപിയുടെ വോട്ട് മറിച്ച്കിട്ടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാര്‍ പറയുന്നത് ഇരുവരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. ഈ ധാരണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലുമുണ്ടായിരുന്നു.

എന്നാല്‍ ഇടതുമുന്നണി കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം ഉണ്ടാക്കും. എല്‍ഡിഎഫിന്റെ വിജയത്തില്‍ യാതൊരു സംശയവും വേണ്ട. യുഡിഎഫ് ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. നെയ്യാറ്റിന്‍കര ബിഷപ്പ്ഹൗസ് ആക്രമണത്തിലെ പ്രതികളെ പിടിക്കാത്തത് ലത്തീന്‍കത്തോലിക്കക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതും യുഡിഎഫിന് പ്രതികൂലമായി വരും. ആക്രമണം നടത്തിയവരെ എത്രയും പെട്ടെന്ന് പിടിക്കണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യമെന്നും വെളിയം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X