തെളിവുകള്‍ സോണിയയ്ക്കും നല്‍കും: വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി.വേണുഗോപാലിനെതിരെ താനുയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കും നല്‍കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മന്ത്രിയെ കുറിച്ച് സോണിയക്ക് പരാതിയും നല്‍കും. മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ അദ്ദേഹത്തെ കാണും. നവംബര്‍ 11നോ 12നോ മുഖ്യമന്ത്രിക്ക് തെളിവുകള്‍ കൈമാറും.
ശബരിമല വികസന പദ്ധതിയുമായി ബന്ധമില്ലെന്നു പറഞ്ഞു പുണ്യവാളനാകാന്‍ ശ്രമിക്കുന്ന കെ.സി.വേണുഗോപാല്‍ പിശാചാണെന്നു തെളിയിക്കും. ഈ കമ്പനിക്ക് സര്‍ക്കാര്‍ ചില വകുപ്പുകളില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കിയത് അഴിമതി നടന്നുവെന്നതിന്റെ സൂചനയാണ്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം.
ഇക്കാര്യത്തില്‍ എന്‍എസ്എസിന്റെ അഭിപ്രായം അവരുടെ മാത്രം അഭിപ്രായമാണ്. എന്നാല്‍ ഇതേ ചൊല്ലി എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ ഭിന്നിപ്പില്ല. അടിസ്ഥാനപരമായി ഇരുവര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്.
ദേവസ്വം ബോര്‍ഡുകളെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സ് ഉണ്ടോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓര്‍ഡിനന്‍സ് ഇറക്കി ഹൈന്ദവക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications