പ്രോസിക്യൂട്ടറെ നീക്കണമെന്ന് വീണ്ടും വി.എസിന്റെ കത്ത്
തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ.വി.ജോസഫിനെ നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.
കേസില്‍ മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേര് കുറ്റപത്രത്തില്‍ നിന്നും നീക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ തുടരാന്‍ അനുവദിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് അച്യുതാനന്ദന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കുഞ്ഞാലിക്കുട്ടിയുടെ പേര് നീക്കുന്നത് കേസ് മൊത്തത്തില്‍ അട്ടിമറിക്കുന്നതിലായിരിക്കും കലാശിക്കുക. സത്യമെന്താണെന്ന് കണ്ടെത്തുന്നതില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കു മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കാനുമാണ് പ്രോസിക്യൂട്ടര്‍ ശ്രമിക്കുന്നത്.
കുറ്റപത്രത്തില്‍ ഏഴിടത്ത് പരാമര്‍ശിക്കപ്പെട്ട കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ മൊത്തം സര്‍ക്കാര്‍ സംവിധാനവും ദുരുപയോഗം ചെയ്യുകയാണ്. ഇത് സംസ്ഥാനത്തെ മൊത്തം സ്ത്രീകളോടും ചെയ്യുന്ന അനീതിയാണ്- കത്തില്‍ പറയുന്നു.












Click it and Unblock the Notifications