കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഫി അന്നന്‍ ഇറാന്‍ സന്ദര്‍ശനം റദ്ദാക്കി

  • By Staff
Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അടുത്തായഴ്ച നടത്താനിരുന്ന ഇറാന്‍ സന്ദര്‍ശനം റദ്ദാക്കി. ഇസ്രയേലിനെ ഭൂപടത്തില്‍ നിന്നും തുടച്ചുനീക്കണമെന്ന ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനേജാദിന്റെ പ്രസ്താവനയ്ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദു ചെയ്തത്.

ഇറാനിലേക്ക് നടത്തുന്ന സന്ദര്‍ശനം അന്നനെ സംബന്ധിച്ചിടത്തോളം ഉചിതമാവില്ലെ കാര്യം അന്നനും ഇറാനിയന്‍ സര്‍ക്കാരും പരസ്പരം ശരിവച്ചതായി യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റീഫന്‍ ദുജാറിക് അറിയിച്ചു.

ഈജിപ്ത്, സൗദി അറേബ്യ, ടുണീഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അന്നന്‍ സന്ദര്‍ശിക്കും. ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ഷിറാകുമായി തിങ്കളാഴ്ച പാരീസില്‍ അന്നന്‍ കൂടിക്കാഴ്ച നടത്തും.

ഒക്ടോബര്‍ 26നാണ് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനേജാദ് വിവാദപരമായ പ്രസ്താവന നടത്തിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനം ഉയര്‍ന്നതിനു ശേഷവും തന്റെ പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചുനിന്നു. കഴിഞ്ഞയാഴ്ച അന്നന്‍ മഹമൂദ് അഹമ്മദിനേജാദിന്റെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹം സന്ദര്‍ശന പരിപാടിയുമായി മുന്നോട്ടുപോവുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ മഹമൂദ് അഹമ്മദിനേജാദ് ഉറച്ചുനിന്നതോടെ ഇറാന്‍ സന്ദര്‍ശനം റദ്ദാക്കാന്‍ അന്നന്‍ തീരുമാനിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X