അഹമ്മദിന്റെ സുഡാന്‍ സന്ദര്‍ശനം തിങ്കളാഴ്ച മുതല്‍
ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിന്റെ സുഡാന്‍ സന്ദര്‍ശനം നവംബര്‍ ഏഴ് തിങ്കളാഴ്ച തുടങ്ങും. സുഡാനില്‍ പുതിയ സര്‍ക്കാര്‍ സപ്തംബറില്‍ രൂപീകൃതമായതിനുള്ള ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്.
സുഡാന്‍ സര്‍ക്കാരുമായും ഉന്നതതല രാഷ്ട്രീയ ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. അഹമ്മദിന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥസംഘവും സിഐഐ, എഫ്ഐസിസിഐ, അസോചം എന്നിവയുടെ ബിസിനസ് ഗ്രൂപ്പുകളുമാണ് സുഡാന്‍ സന്ദര്‍ശിക്കുന്നത്.
സുഡാന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഉന്നതതല പ്രതിനിധികള്‍ എന്നിവരുമായി അഹമ്മദ് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പരാഗതവും വളര്‍ന്നുവരുന്നതുമായ മേഖലകളില്‍ വിപുലമായ സാമ്പത്തിക വ്യാപാര ബന്ധങ്ങളാണുള്ളത്.












Click it and Unblock the Notifications