Get Updates
Get notified of breaking news, exclusive insights, and must-see stories!

വോള്‍കര്‍ റിപ്പോര്‍ട്ട്: അന്വേഷണത്തിന് ഉത്തരവിടും

ദില്ലി: വോള്‍കര്‍ റിപ്പോര്‍ട്ട് വിവാദത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി അറിയുന്നു. ഒരു മുന്‍ സുപ്രിം കോടതി ജഡ്ജിയുടെയോ വിദഗ്ധനായ നയതന്ത്രജ്ഞന്റെയോ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുന്നത്. ഞായറാഴ്ച വൈകീട്ടോ തിങ്കളാഴ്ചയോ അന്വേഷണം സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെയും നട്വര്‍സിംഗിനെയും കുറിച്ച് പരാമര്‍ശമുണ്ടായതെങ്ങനെയെന്നും വോള്‍കര്‍ അവകാശപ്പെട്ട പ്രകാരം നോട്ടീസ് അയച്ചിരുന്നുവോയെന്നും കമ്മിറ്റി അന്വേഷിക്കും. ഇറാക്കി രേഖകള്‍ ശരിയാണോയെന്നും ആരോപിക്കപ്പെട്ടതു പോലെ ഏതെങ്കിലും കരാര്‍ ഒപ്പുവച്ചിരുന്നോയെന്നും സദ്ദാമിന്റെ ഭരണകാലത്ത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് കത്തയച്ചിരുന്നുവോയെന്നും കമ്മിറ്റി അന്വേഷിച്ച് കണ്ടെത്തും.

രേഖകള്‍ പരിശോധിക്കുന്നതിന് അന്വേഷണത്തിന് നിയോഗിക്കപ്പെടുന്ന ഏകാംഗ കമ്മിറ്റി ഇറാക്കും യുഎസും സന്ദര്‍ശിക്കും. യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനുമായും പോള്‍ വോള്‍കറുമായും കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, കപില്‍ സിബല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചകളിലാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനമായത്. ചിദംബരവും കപില്‍ സിബലും സോണിയയുമായി നടത്തിയ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+