കേന്ദ്രമന്ത്രി ജ-യപ്രകാശ് നാരായണ്‍ യാദവ് രാജ-ിവച്ചു
ദില്ലി: ജാമ്യമില്ലാ അറസ്റ് വാറണ്ടിനെ തുടര്‍ന്ന് ഒളിവിലായിരുന്ന കേന്ദ്ര ജലവിഭവ സഹമന്ത്രി ജയപ്രകാശ് നാരായണ്‍ യാദവ് രാജിവച്ചു.
ബീഹാറിലെ ആര്‍ജെഡി നേതാവും സ്ഥാനാര്‍ഥിയുമായ തന്റെ സഹോദരന്‍ വിജയ് പ്രകാശിനെ നിയമവിരുദ്ധമായി പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച കുറ്റത്തിന് ജയപ്രകാശ് നാരായണ്‍ യാദവിനെതിരെ ബിഹാറിലെ ജമൂയിയിലെ കോടതി ജാമ്യമില്ലാ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആര്‍ജെഡി നേതാവായ മന്ത്രി ഒളിവിലായതിനാല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിജയ് പ്രകാശിനെ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് പൊലീസ് അറസ്റ് ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി ജയ്പ്രകാശ് നാരായണ്‍ യാദവ് നിയമവിരുദ്ധമായി സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. ഈ കുറ്റത്തിനാണ് ജമുയിയിലെ കോടതി ജാമ്യമില്ലാ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേന്ദ്രമന്ത്രിയുടെ നടപടി വിവാദമയാതോടെ വിജയ് പ്രകാശ് കോടതിയില്‍ കീഴടങ്ങിയിരുന്നു.












Click it and Unblock the Notifications