വയനാട്ടില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
വയനാട്: പുല്‍പ്പള്ളിക്കടുത്ത് മരക്കടവില്‍ കബനി നദിയില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. നാല് പേരെ കാണാതായി.
രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ പെട്ടത്. ഒരു കുട്ടിയുടെയും ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കര്‍ണാടകത്തിലെ മച്ചൂരില്‍ നിന്ന് മരക്കടവിലേക്ക് വന്ന വിവാഹപാര്‍ട്ടിയാണ് അപകടത്തില്‍ പെട്ടത്. മച്ചൂരിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. എല്ലാവരും കര്‍ണാടകത്തില്‍ താമസമാക്കിയ മലയാളികളാണ്.
വള്ളത്തില്‍ കൂടുതല്‍ പേര്‍ കയറിയതും പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമായത്.












Click it and Unblock the Notifications