കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റഡി മരണം: അഞ്ചു പേര്‍ക്കെതിരെ കുറ്റപത്രം

  • By Staff
Google Oneindia Malayalam News

കൊച്ചി: 1988 ആഗസ്ത് എട്ടിന് പബ്ലിക് റിലേഷന്‍സ് വകുപ്പ് റിട്ടയേഡ് ഉദ്യോഗസ്ഥന്‍ ആലപ്പുഴ പറവൂര്‍ തൃക്കക്കുളം ദര്‍ശനയില്‍ തങ്ങള്‍കുഞ്ഞ് (59) പൊലീസ് കസ്റഡിയില്‍ മരിച്ച കേസില്‍ എസ്ഐ ഉള്‍പ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം നല്‍കി.

ഒരു കേസിലും പ്രതിയല്ലായിരുന്ന പുന്നപ്ര സ്വദേശിയായ തങ്ങള്‍കുഞ്ഞിനെ ആലപ്പുഴ സൗത്ത് എസ്ഐ ആയിരുന്ന ജോണ്‍ വര്‍ഗീസും സംഘവുമാണ് കസ്റഡിയില്‍ എടുത്തത്. അധികാരപരിധി ലംഘിച്ചാണ് എസ്ഐ പുന്നപ്രയില്‍ എത്തിയത്. തുടര്‍ന്ന് തങ്ങള്‍കുഞ്ഞ് പൊലീസ് കസ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു.

കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, വീട്ടില്‍ അതിക്രമിച്ചു കയറല്‍, തടങ്കലില്‍ മര്‍ദനം ഏല്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് മുന്‍ എസ്ഐ ജോണ്‍ വര്‍ഗീസ്, ഹെഡ്കോണ്‍സ്റബിള്‍ വി.സി. പ്രദീപ്കുമാര്‍, കോണ്‍സ്റബിള്‍മാരായ എം. പ്രദീപ്, പി.വി.സുഭാഷ്, ഗോപിനാഥ പ്രഭു എന്നിവരാണ് പ്രതികള്‍.

സിബിഐ യുടെ ചെന്നൈ സ്പെഷല്‍ ബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം നടത്തിയത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസ് കോടതി പിന്നീട് പരിഗണിക്കും.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന ആരോപണം ഉണ്ടായതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് തങ്ങള്‍കുഞ്ഞിന്റെ ഭാര്യ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കേസ് സിബിഐക്ക് കൈമാറിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X