Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണത്തില്‍ കഴമ്പില്ലെന്ന് നീലകണ്ഠപിള്ള

കൊല്ലം: മന്ത്രി കെ.സി.വേണുഗോപാലിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് എന്‍എസ്എസ് പ്രസിഡന്റ് പി.വി.നീലകണ്ഠ പിള്ള പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വേണുഗോപാലില്‍ വിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ ആരോപണം ഉന്നയിച്ചത് ശരിയായില്ല. നവംബര്‍ ആറ് ഞായറാഴ്ച കൊല്ലം കുരീപ്പുഴ 1127 -ാം നമ്പര്‍ എന്‍എസ്എസ് കരയോഗം മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡിലെ നിയമനം പിഎസ്സി ക്ക് വിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം നിയമനങ്ങള്‍ക്ക് എന്‍എസ്എസ് ഇതുവരെ ശിപാര്‍ശയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എസ്എസ് ജ-നറല്‍ സെക്രട്ടറി നാരായണ പണിക്കരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായരും ചടങ്ങില്‍ സംബന്ധിക്കേണ്ടതായിരുന്നു. എന്നാല്‍ നിലവിലുള്ള വിവാദ പശ്ചാത്തലത്തില്‍ ഇരുവരും ചടങ്ങിനെത്തിയില്ല.

രാമന്‍നായരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചത് തെറ്റായെന്ന എന്‍എസ്എസ് കരുതുന്നില്ല. എങ്കിലും അദ്ദേഹം രാജിവച്ച് അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നേരിടണം.

എസ്എന്‍ഡിപിയുമായി എന്‍എസ്എസിന് അഭിപ്രായ ഭിന്നതയില്ലെന്നും നീലകണ്ഠപിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+