ദേവസ്വം നിയമനം പിഎസ്സിക്ക് വിടണം: പിണറായി
തിരുവനന്തപുരം: ദേവസ്വം നിയമനങ്ങള്‍ പിഎസ്സിയെ ഏല്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഇപ്പോഴുണ്ടായ അഴിമതി ആരോപണങ്ങളെ കുറിച്ച് നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. ദേവസ്വം നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇത് കേരള ചരിത്രത്തില്‍ ആദ്യമാണ്.
കരിപ്പൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയ കേസില്‍ സര്‍ക്കാരിന്റെ നിലപാട് പരിഹാസ്യമാണ്. അക്രമം നടത്തിയവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കണ്ണൂരില്‍ പൗരാവകാശം ധ്വംസിക്കപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പൗരാവകാശ സംഗമം നടത്തിയത് ആര്‍എസ്എസിനെ പ്രീണിപ്പിക്കാനാണെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications