സര്‍ക്കാരിന്റെ സത്യവാങ്മൂലം ശരിയല്ല: വി.എസ്
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം മാധ്യമപ്രവര്‍ത്തകരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ച കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നതിന്റെ തെളിവാണിത്. സര്‍ക്കാര്‍ ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും സംരക്ഷിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്കു വേണ്ടി വിടുവേല ചെയ്യാനും മുഖ്യമന്ത്രി സന്നദ്ധനായിരിക്കുകയാണ്.
സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു തെളിവും കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് അങ്ങേയറ്റം അപലപനീയവമാണ്.
ലീഗ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുകളില്‍ പാര്‍ട്ടി കൊടി കെട്ടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും മറ്റും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച അച്യുതാനന്ദന്‍ ആവശ്യമെങ്കില്‍ കോടതിയില്‍ സി.ഡി. ഹാജരാക്കാനും തയാറാണെന്ന് വ്യക്തമാക്കി. കേസില്‍ കക്ഷി ചേരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.സി.വേണുഗോപാലിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ തള്ളിക്കളയാവുന്നതല്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ബോര്‍ഡിലെ നിയമനങ്ങളെക്കുറിച്ചും അന്വേഷണം വേണം.
ശബരിമല വികസനത്തിനായി ബോര്‍ഡിനെ മറികടന്ന് സര്‍ക്കാര്‍ നല്‍കിയ കരാറിനെക്കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം പരിശോധിച്ച് കുറ്റം ചെയ്തിട്ടുള്ളവരെ പുറത്തുകൊണ്ടുവരണ്ടേത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിനുശേഷമാണ് ബോര്‍ഡ് പിരിച്ചുവിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications