പാക് അധീന കശ്മീരില്‍ ശക്തമായ ഭൂചലനം
മുസാഫറബാദ്: പാക് അധീന കശ്മീരില്‍ നവംബര്‍ ആറ് ഞായറാഴ്ച ശക്തമായ തുടര്‍ചലനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
റിച്ചര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഒക്ടോബറില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായ ഭൂകമ്പത്തിനു ശേഷമുണ്ടാവുന്ന ഏറ്റവും ശക്തമായ തുടര്‍ചലനമാണിത്.
ഒക്ടോബര്‍ എട്ടിനുണ്ടായ ഭൂകമ്പത്തിനു ശേഷം ഇതുവരെ 1190 തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്. ഈ തുടര്‍ചലനങ്ങളെ തുടര്‍ന്നുണ്ടാവുന്ന മണ്ണിടിച്ചിലും കനത്ത മഞ്ഞുവീഴ്ചയും ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട ആയിരങ്ങളുടെ ജീവിതം ദുരിതമയമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications