Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ കനത്ത മഴ: ജനജീവിതം സ്തംഭിച്ചു

ചെന്നൈ: ചെന്നൈയില്‍ പെയ്യുന്ന കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

മഴ കാരണം റോഡുകളില്‍ വെള്ളം നിറഞ്ഞിട്ടുണ്ടെങ്കിലും ഗതാഗതത്തിന് തടസം നേരിട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അപകടമൊഴിവാക്കാനായി താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലക്ക് വൈദ്യുതിബന്ധം പല സ്ഥലങ്ങളിലും വിച്ഛേദിച്ചിട്ടുണ്ട്.

തീവണ്ടിപ്പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതു കാരണം മിക്കവാറും തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്. ചില തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.

മഴ വിമാനസര്‍വീസുകളെ ബാധിച്ചിട്ടില്ല. വിമാനങ്ങളെല്ലാം സമയത്തിനു തന്നെ സര്‍വീസ് നടത്തുന്നതായി ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്‍.സുബ്രഹ്മണ്യം അറിയിച്ചു.

ഒക്ടോബര്‍ 27നുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നുദിവസം ഗതാഗതം നിലച്ചിരുന്നു. ഇതൊഴിവാക്കാനായി വെള്ളമൊഴുക്കിക്കളയാനായി റോഡുകളില്‍ അധികൃതര്‍ പൈപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+