പൂഞ്ചിലെ ഇന്ത്യാ-പാക് നിയന്ത്രണരേഖ തുറന്നു
പൂഞ്ച്: ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പൂഞ്ചിലെ ഇന്ത്യാ-പാക് നിയന്ത്രണരേഖയിലെ ഒരു ഭാഗം നവംബര്‍ ഏഴ് തിങ്കളാഴ്ച തുറന്നുകൊടുത്തു. ഭൂകമ്പത്തില്‍ വീടും മറ്റ് സാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മാണ സാമഗ്രികളും മറ്റും കൊണ്ടുവരുന്നതിന് സൗകര്യമൊരുക്കാനാണ് അതിര്‍ത്തിരേഖ തുറന്നുകൊടുത്തിരിക്കുന്നത്.
നിയന്ത്രണരേഖയിലെ അഞ്ച് ഭാഗങ്ങള്‍ തുറന്നുകൊടുക്കാനാണ് ഇന്ത്യാ-പാക് സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ നിര്‍മാണസാമഗ്രികള്‍ മാത്രമേ അതിര്‍ത്തിക്കിരുവശത്തു നിന്നും കൊണ്ടുപോകാന്‍ സാധിക്കൂ. അതിര്‍ത്തിരേഖക്ക് ഇരുപുറവുമുള്ള ആളുകള്‍ക്ക് മറുഭാഗത്ത് പ്രവേശിക്കണമെങ്കില്‍ ഇരുസര്‍ക്കാരും ഇവരുടെ പേരുകള്‍ അംഗീകരിക്കണം.
നിയന്ത്രണരേഖ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി ഇരുരാജ്യങ്ങളുടേയും സൈനികത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും അതിര്‍ത്തിയിലെത്തി പരസ്പരം ഹസ്തദാനം ചെയ്തു. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇതെന്ന് പാകിസ്ഥാനിലെ പാക് അധീന കശ്മീര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍ദാര്‍ മുഹമ്മദ് ഫാറൂഖ് പറഞ്ഞു.












Click it and Unblock the Notifications