കശ്മീരില്‍ ഭീകരരടക്കം 3 പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് ഭീകരരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു.
കുപ്വാരയില്‍ വിവരം ലഭിച്ചതിനനുസരിച്ച് നവംബര്‍ ഏഴ് തിങ്കളാഴ്ച സൈനികര്‍ റെയ്ഡു നടത്തുകയും തുടര്‍ന്ന് ഭീകകരുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തതിലാണ് പാക് ഭീകരനായ മുഹമ്മദ് റസ്താം കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
അനന്ത്നാഗിലെ ഫ്രിസാലില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഞായറാഴ്ച രാത്രി ഷാനവാസ് അഹമ്മദ് എന്ന ഭീകരന്‍ കൊല്ലപ്പെട്ടു.
ബാരാമുള്ളയിലെ പത്താനില്‍ ആപ്പിള്‍ തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അബ്ദുള്‍ അഹദ് ചോപാന്‍ എന്നയാളെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഭീകരര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. സൈനികരുടെ ചാരനാണെന്ന സംശയത്തിലാണ് ഇയാളെ കൊലപ്പെടുത്തിയത്.












Click it and Unblock the Notifications