വോള്‍ക്കര്‍: ജുഡീഷ്യല്‍ അന്വേഷണത്തെ ഇടതുപക്ഷം സ്വാഗതം ചെയ്തു
ദില്ലി: വോള്‍ക്കര്‍ കമ്മററി റിപ്പോര്‍ട്ടിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ ഇടതുപക്ഷം സ്വാഗതം ചെയ്തു. ഇതൊരു നല്ല നീക്കമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ പറഞ്ഞു. ലോകവ്യവസായ സംഘടനക്കെതിരായ ഇടത് പ്രക്ഷോഭത്തെ പറ്റി ആലോചിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
നട്വര്‍ സിംഗിനെതിരായി ഒരു കേസുണ്ട്. തന്റെ നിലപാടുകള്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ വിശദീകരിക്കാനുള്ള അവസരം അദ്ദേഹത്തിന് നല്‍കണമെന്നും ബര്‍ദന്‍ പറഞ്ഞു.
ഈ യോഗത്തില്‍ വോള്‍ക്കര്‍ റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ച ചെയ്യില്ലെന്നും ഇത് പിന്നീടേ ചര്‍ച്ച ചെയ്യൂവെന്നും സിപിഐഎം നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications