നട്വറിനെ പുറത്താക്കണമെന്ന് എന്‍ഡിഎ രാഷ്ട്രപതിയോട് ആവശ്യപ്പെടും
-ദില്ലി: വിദേശകാര്യ വകുപ്പുമന്ത്രി നട്വര്‍ സിംഗിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം നവംബര്‍ ഏഴ് തിങ്കളാഴ്ച രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ കാണും.
നട്വര്‍ സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെടും. വോള്‍ക്കള്‍ കമ്മറ്റി വെളിപ്പെടുത്തലിനെ കുറിച്ച് സിബിഐ അന്വേഷണവും സംഘം ആവശ്യപ്പെടും.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വീരേന്ദ്ര ദയാല്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയതില്‍ എന്‍ഡിഎ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ കമ്മറ്റിക്ക് വിദേശങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ അനുവാദമില്ലെന്നും അതുകൊണ്ട് തന്നെ നീതി നടപ്പാക്കാനാവില്ലെന്നും എന്‍ഡിഎ വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications