വോള്‍ക്കര്‍ റിപ്പോര്‍ട്ടിനെ പറ്റി സ്വതന്ത്ര അന്വേഷണം: പഥക്
ദില്ലി: വോള്‍ക്കര്‍ കമ്മറ്റി വിവാദത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് സംഭവത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച കമ്മീഷന്‍ തലവന്‍ ആര്‍.എസ് പഥക് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം കണ്ടെത്തുകയെന്നതാണ് തന്റെ ജോലി. സ്വതന്ത്രമായ, സമയപരിധിയില്ലാത്ത അന്വേഷണമായിരിക്കും ഇത്. വോള്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഈ ഏകാംഗ കമ്മീഷന്‍ പഠിക്കും. കമ്മീഷനുളള നിബന്ധനകളെപ്പററി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. കമ്മീഷന്റെ കണ്ടെത്തലുകള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കും.
അന്വേഷണം ഇന്ത്യക്കു പുറത്തേക്കും വ്യാപിപ്പിക്കുമോയെന്ന് ചോദ്യത്തിന് ഇതുസംബന്ധിച്ച് എല്ലാ നിയമവശങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും ഇതെക്കുറിച്ച് കൂടുതലൊന്നും പറയാറായിട്ടില്ലെന്നും പഥക് പറഞ്ഞു.












Click it and Unblock the Notifications