Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ മുസ്ലീം സംവരണത്തിനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കി

ഹൈദരാബാദ്: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീമുകള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റിസ് ബിലാല്‍ നസ്കിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സംവരണം നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച പിന്നോക്കസമുദായ കമ്മീഷന്റെ നടപടിക്രമങ്ങളില്‍ തെറ്റുണ്ടെന്നും കോടതി കണ്ടെത്തി.

പിന്നോക്ക സമുദായ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീമുകള്‍ക്ക് സംവരണം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ നിരവധി സംഘടനകളും വിദ്യാര്‍ത്ഥികളും കോടതിയെ സമീപിച്ചിരുന്നു. ഈ ഉത്തരവോടെ 50 ശതമാനം സംവരണം എന്ന സുപ്രീംകോടതി നിര്‍ദേശം മറികടന്ന് 51 ശതമാനം സംവരണം അനുവദിക്കുകയാണ് സര്‍ക്കാരെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹര്‍ജികള്‍ കണക്കിലെടുത്താണ് കോടതി ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+