വോള്‍ക്കര്‍: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ദില്ലി: വോള്‍ക്കര്‍ കമ്മറ്റി വെളിപ്പെടുത്തലിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍ ചീഫ് ജസ്റിസ് ആര്‍.എസ് പഥക്കായിരിക്കും ജുഡീഷ്യല്‍ കമ്മീഷനെ നയിക്കുക.
ഇറാഖിലെ എണ്ണക്കു പകരം ഭക്ഷണം പദ്ധതിയില്‍ ഇടനിലക്കാരായി നിന്ന് നട്വര്‍ സിംഗും കോണ്‍ഗ്രസും പണം പറ്റിയതായി യുഎന്‍ നിയമിച്ച വോള്‍ക്കര്‍ കമ്മറ്റിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം നട്വര്‍ സിംഗിന്റെ രാജിക്കായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
വിവാദത്തെ പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ വീരേന്ദ്ര ദയാല്‍ കമ്മററിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കമ്മററിയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബിജെപിയും എന്‍ഡിഎയും പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെ പറ്റി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications