ബിഷപ്പ് ഹൗസ്: പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു
തിരുവനന്തപുരം: നെയ്യാററിന്‍കര ബിഷപ്പ് ഹൗസ് ആക്രമണക്കേസിലെ പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പുറത്തുവിട്ടു. നെയ്യാറ്റിന്‍ കര സ്വദേശികളായ കടകമ്പ് വീട്ടില്‍ വിനോദ്, സഹോദരന്‍ മനോജ്, അതിയന്നൂര്‍ കൊക്കിടി വീട്ടില്‍ എന്‍.ഷാജി, കടകമ്പില്‍ ഡി.പ്രതാപന്‍ എന്നീ നാലുപേരെ പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇവര്‍ അക്രമം നടത്തിയതായി സാഹചര്യത്തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ള അറിയിച്ചു. സംഭവം നടന്ന പുലര്‍ച്ചെ നാലുമണിക്ക് ഇവരെ പുലര്‍ച്ചെ മൂന്നു മണിക്ക് ബിഷപ്പ് ഹൗസിന്റെ പുറകില്‍ കണ്ടവരുണ്ട്. വിവിധ കേസുകളില്‍ പ്രതികളായ ഇവര്‍ നാലുപേരും ഇപ്പോള്‍ ഒളിവിലാണ്.
നുണ പരിശോധക്കായി ബാംഗ്ലൂരിലേക്ക് കൊണ്ടുപോയിരിക്കുന്ന സജിന്‍ ലാല്‍, ഷാജിലാല്‍, ഭരത്ഭൂഷണ്‍ എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. പ്രതികളില്‍ ഒരാള്‍ അങ്കമാലിയിലും ഒരാള്‍ കോഴിക്കോടും ഉളളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവരെപ്പറ്റിയുളള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഐജി അറിയിച്ചു.
എന്നാല്‍ ബിഷപ്പ് ഹൗസ് ആക്രമണത്തിന് പിന്നിലുള്ള പ്രതികളെ തിരിച്ചറിഞ്ഞതായുള്ള ഐജിയുടെ വെളിപ്പെടുത്തല്‍ വെറും പ്രഹസനമായേ കരുതാനാവൂയെന്നും പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കണ്ടപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഈ നടപടിയെന്നും നെയ്യാറ്റിന്‍കര രൂപതാവികാരിയും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ മോണ്‍ സിഞ്ഞോര്‍ ക്രിസ്തുദാസന്‍ പറഞ്ഞു.












Click it and Unblock the Notifications