തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
തിരൂരങ്ങാടി: മദനിയുടെ മോചനമാവശ്യപ്പെട്ട് എറണാകുളത്ത് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ച സംഭവത്തിലെ പ്രധാനപ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ് ചെയ്തു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം രായിന്‍കാനകത്ത് ഉമ്മര്‍ ഫാറൂഖിനെയാണ് നവംബര്‍ ആറ് ഞായറാഴ്ച അറസ്റ് ചെയ്തത്.
എറണാകുളം സൗത്ത് പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ തിങ്കളാഴ്ച വൈകീട്ട് ഫസ്റക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബസ്് കത്തിച്ചതിലും ഇതിനായുള്ള ഗൂഢാലോചനയിലും ഇയാള്‍ക്ക് മുഖ്യപങ്കുണ്ടെന്നാണ് സൂചനകള്‍. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു പേരെ അന്വേഷണ സംഘം അറസ്റ് ചെയ്തിരുന്നു.
കസ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും തമിഴ്നാട് ഇന്റലിജന്‍സും സംഭവത്തെ പറ്റി പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
സെപ്റ്റംബര്‍ ഒന്‍പതിനാണ് തമിഴ്നാട് ബസ് തട്ടിക്കൊണ്ടുപോയി കളമശേരിയില്‍ വച്ച് തീയിട്ടത്.












Click it and Unblock the Notifications