കണ്ണൂരില്‍ സിപിഎം മാര്‍ച്ചില്‍ അക്രമം
കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനു നേരെ നടത്തിയ കല്ലേറില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
അക്രമത്തെ തുടര്‍ന്ന് തലശേരിയിലെ കടകള്‍ അടച്ചു. കൂടുതള്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ വന്‍പൊലീസ് സന്നാഹം തലശേരിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തുന്നുണ്ട്.












Click it and Unblock the Notifications