കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി ഭരണം കുത്തകകള്‍ക്കായി: മുരളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അമേരിക്കന്‍ സായ്പുമാരെ സന്തോഷിപ്പിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കുത്തകകള്‍ക്ക് വേണ്ടിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. കര്‍ഷകകോണ്‍ഗ്രസ് ഇന്ദിരയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും മറന്നുകൊണ്ടാണ് കേന്ദ്ര, സംസ്ഥാന ഭരണങ്ങള്‍. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില കിട്ടാത്തതിനാലാണ് കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുന്നത്. കര്‍ഷകര്‍ ആവശ്യങ്ങള്‍ നിരത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത് സ്മാര്‍ട്ട് സിറ്റിയുടേയും മെട്രോ റെയിലിന്റേയും കാര്യങ്ങളാണ്.

കെഎസ്ആര്‍ടിസിക്ക് ഡീസലടിക്കാന്‍ വകയില്ലാത്ത സര്‍ക്കാരാണ് സ്വന്തമായി വിമാനക്കമ്പനി തുടങ്ങുന്ന കാര്യം പറയുന്നതെന്നും മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X