ഒരുമനയൂര്‍ കൂട്ടക്കൊല: പ്രതി റിമാന്റില്‍
ചാവക്കാട്: ഒരുമനയൂരില്‍ ഒരു കുടംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി നവാസിനെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് ജയിലിലയച്ചു. നവംബര്‍ ഏഴ് തിങ്കളാഴ്ച ഉച്ചക്കാണ് പ്രതിയെ ശക്തമായ കാവലില്‍ കോടതിയില്‍ ഹാജരാക്കിയത്.
കൊലക്കു ശേഷം കൈഞരമ്പ് മുറിച്ച പ്രതിയെ ഞായറാഴ്ചയാണ് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് ഏറ്റുവാങ്ങിയത്.
ഒരുമനയൂര്‍ മുത്തമാവ് വെളളരിക്കല്‍ രാമചന്ദ്രന്‍ ,ഭാര്യ ലത, മകള്‍ ചിത്ര എന്നിവരാണ് നവാസ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ രാമചന്ദ്രന്റെ അമ്മ ഇപ്പോഴും ആശുപത്രിയിലാണ്.












Click it and Unblock the Notifications