കന്യാസ്ത്രീക്കും വൈദികനും വക്കീലാകാം: കോടതി
കൊച്ചി: കന്യാസ്ത്രീകള്‍ക്ക് വക്കീലായി എന്‍റോള്‍ ചെയ്യാനാവില്ലെന്ന ബാര്‍ കൗണ്‍സില്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വൈദികവൃത്തി വക്കീലാകാനുളള അയോഗ്യതയല്ലെന്ന് കോടതി വിധിച്ചു.
ഫാദര്‍ തോമസ് പുതുശേരി, സിസ്റര്‍മാരായ ടീന ജോസ്, ടെസ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. വൈദികനും കന്യാസ്ത്രീകളുമായതിനാല്‍ ഇവര്‍ക്ക് വക്കീലായ സന്നദെടുക്കാനുള്ള അനുവാദം ബാര്‍ കൗണ്‍സില്‍ നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മറ്റൊരു ജോലിയുള്ളപ്പോള്‍ അഭിഭാഷക വൃത്തി അനുവദിക്കാനാവില്ലെന്നായിരുന്നു ബാര്‍ കൗണ്‍സില്‍ നിലപാട്.


Click it and Unblock the Notifications