വികസനം സര്‍ക്കാര്‍ ഏറ്റെടുത്താന്‍ ആരോപണം പിന്‍വലിക്കും: വെളളാപ്പള്ളി
കൊല്ലം: ശബരിമല വികസനം ബിഒടി അടിസ്ഥാനത്തിലല്ലാതെ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെങ്കില്‍ മന്ത്രി കെ.സി വേണുഗോപാലിന് എതിരായി താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാമെന്ന് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊല്ലത്ത് എസ്എന്‍ഡിപി യോഗം ഓഫീസില്‍ ആര്‍.ശങ്കറിന്റെ പ്രതിമയുടെ അനാച്ഛാദനകര്‍മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഒടി വ്യവസ്ഥയില്‍ ശബരിമലയില്‍ വികസനം നടപ്പാക്കുന്നത് ആരാധാനാലയങ്ങളെ നശിപ്പിക്കുന്നതിനുളള ഗൂഢശ്രമങ്ങളുടെ ഭാഗമായാണ്. ഈ പദ്ധതി നടപ്പാക്കുന്നതോടെ ഓരോ ഭക്തനും പല ഘട്ടങ്ങളിലായി 800 രൂപയോളം ചുങ്കം നല്‍കേണ്ടിവരും. ഇത് ഭക്തരെത്തന്നെ ശബരിമലയില്‍ നിന്ന് അകറ്റും. ശബരിമലയിലെ വരുമാനത്തേയും മറ്റു ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും. ആദ്യം ശബരിമലയേയും അതുവഴി മറ്റ് ആരാധനാലയങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്.
1000 കോടിയുടെ വികസനപദ്ധതിയില്ലെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ അസത്യമാണ്. ഇതിനായി സ്വകാര്യകമ്പനിക്ക് 10 ലക്ഷം നല്‍കിക്കഴിഞ്ഞു. ഈ കമ്പനിയെ ഉയര്‍ത്തിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭരത്ഭൂഷണ്‍ കത്തെഴുതിയിട്ടുമുണ്ട്.
വികസനപദ്ധതിയിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിച്ച് കമ്പനി ബിസിനസ് ഇന്ത്യ എന്ന വാരികയില്‍ പരസ്യം നല്‍കി. ദേവസ്വം ഇത് ചോദ്യം ചെയ്തപ്പോള്‍ കമ്പനി മാപ്പുപറഞ്ഞ് തലയൂരകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വികസനപദ്ധതിയില്‍ അഴിമതി നടത്താന്‍ മന്ത്രി വേണുഗോപാല്‍ ശ്രമിച്ചതായി നേരത്തെ വെള്ളാപ്പള്ളി ആരോപണമുന്നയിച്ചിരുന്നു. ഇതിന് തെളിവായി മന്ത്രിയുടെ സെക്രട്ടറി ദേവസ്വം സെക്രട്ടറിക്കയച്ച കത്തിന്റെ പകര്‍പ്പ് തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാന്‍ വേണുഗോപാലിനെതിരായ ആരോപണങ്ങള്‍ക്കുള്ള തെളിവ് നല്‍കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ നിയന്ത്രണമുറപ്പു വരുത്താനായി സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചതോടെയാണ് മന്ത്രിക്കെതിരെ വെളളാപ്പളളി രംഗത്തെത്തിയത്.












Click it and Unblock the Notifications