വാഹനങ്ങള്‍ കൂടിയിടിച്ചുണ്ടായ തീയില്‍ 13 പേര്‍ വെന്തുമരിച്ചു
ദാവന്‍ഗരെ: കര്‍ണാടകത്തില്‍ വാഹന അപകടത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 13 പേര്‍ വെന്തുമരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇവര്‍ യാത്ര ചെയ്യുകയായിരുന്ന വാഹനത്തിനു തീ പിടിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
ദാവന്‍ഗരെയ്ക്ക് 10 കിലോമീറ്റര്‍ ദൂരെയുള്ള കോഗന്നൂര്‍ ഗ്രാമത്തിലാണ് നവംബര്‍ എട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ സംഭവം നടന്നത്. മരിച്ചവരില്‍ പുതുതായി വിവാഹിതരായ രണ്ടു പേരും നാല് കുട്ടികളും ഉള്‍പ്പെടുന്നു. വാഹനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്.
കര്‍വാറില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications