തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു
ചെന്നൈ: വടക്കുകിഴക്കന്‍ കാലവര്‍ഷം സജീവമായതിനെ തുടര്‍ന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പോണ്ടിച്ചേരിയിലും നവംബര്‍ ഏഴ് തിങ്കളാഴ്ച കനത്ത തോതില്‍ മഴ ലഭിച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.
തമിഴ്നാട്ടിലെ നാഗപട്ടണം, കൂഡല്ലൂര്‍ എന്നിവിടങ്ങളിലും പോണ്ടിച്ചേരിക്കടുത്ത കാരയ്ക്കലും തിങ്കളാഴ്ച രാത്രി കനത്ത മഴ പെയ്തു. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും തിങ്കളാഴ്ച പകല്‍ മഴ പെയ്തില്ലെങ്കിലും രാത്രിയില്‍ ഇടവിട്ട് മഴ പെയ്തു.
ബംഗാള്‍ തീരത്ത് രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്നും ഇത് ചൊവ്വാഴ്ചയും തുടരുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.പോണ്ടിച്ചേരിക്കടുത്ത കാരയ്ക്കലില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ 8.30 വരെ 31 സെന്റീമീററര്‍ മഴ രേഖപ്പെടുത്തി. കൂഡല്ലൂരില്‍ 5000ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കാഞ്ചീപുരത്ത് തണ്ടാളം തടാകം കവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് 3000 ഏക്കര്‍ കൃഷിഭൂമിയും ഓള്‍ഡ് മഹാബലിപുരത്തിനടുത്ത 500 മീറ്റര്‍ റോഡും വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്.












Click it and Unblock the Notifications