കശ്മീരില്‍ സ്ഫോടകവസ്തുശേഖരം കണ്ടെത്തി
ജമ്മു: ജമ്മു കശ്മീരിലെ ദോഡ-ഉദയപുര്‍ റോഡില്‍ നിന്നും 12 കിലോ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. സംസ്ഥാന പൊലീസ് നല്‍കിയ വിവരമനുസരിച്ച് രാഷ്ട്രീയറൈഫിള്‍ സേനയും പൊലീസും നടത്തിയ തിരച്ചിലില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇവ പിന്നീട് നിര്‍വീര്യമാക്കി.
അലുമിനിയം പാത്രത്തില്‍ സൂക്ഷിച്ച സ്ഫോടകവസ്തുക്കള്‍ റോഡില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഭീകരരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. വാഹനങ്ങളും കാല്‍നടക്കാരും സഞ്ചരിക്കുന്ന റോഡിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.
ഇതിനിടെ ദോഡയിലെ ഗാന്‍ദോഗിലും അക്നൂരെ ഹത്യാനിപാരിലെയും രണ്ട് ഭീകരഒളിത്താവളങ്ങള്‍ സുരക്ഷാസൈനികള്‍ കണ്ടെത്തി. ഇവയില്‍ നിന്നും ഗ്രനേഡുകള്‍, തോക്ക്, സ്ഫോടകവസ്തുക്കള്‍ എന്നിവയും കണ്ടെത്തി.












Click it and Unblock the Notifications