ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയും: നട്വര്‍സിംഗ്
ദില്ലി: താനൊരു ഭീരുവല്ലെന്നും തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും പാര്‍ലമെന്റില്‍ മറുപടി പറയുമെന്നും കേന്ദ്രമന്ത്രി നട്വര്‍സിംഗ്.
വോള്‍കര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ച് അന്വേഷണത്തില്‍ ഉത്തരവിട്ടതില്‍ തനിക്ക് സന്തോഷമുണ്ട്. മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും രാജേന്ദ്ര പ്രസാദിനെയും പോലുള്ള ഉന്നത നേതാക്കളെ സൃഷ്ടിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണത്തിനു വേണ്ടി എണ്ണ വില്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോയെന്ന് നട്വര്‍ ചോദിച്ചു. രാജസ്ഥാനില്‍ നിന്നുമെത്തിയ തന്റെ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നവംബര്‍ എട്ട് ചൊവ്വാഴ്ച ഔദ്യോഗിക വസതിയില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ കോണ്‍ഗ്രസ് എന്ന വലിയ പാര്‍ട്ടിയുടെ വിശ്വസ്തനായ അംഗമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം നാണംകെടുകയാണെന്നും നട്വര്‍ പറഞ്ഞു.












Click it and Unblock the Notifications