കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്രസിദ്ധ കൊളളക്കാരന്‍ നിര്‍ഭയ് ഗുജ്ജാറിനെ വധിച്ചു

  • By Staff
Google Oneindia Malayalam News

ലക്നൗ: കുപ്രസിദ്ധ കൊളളക്കാരനായ നിര്‍ഭയ് ഗുജ്ജാര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഇത്തവയില്‍ നവംബര്‍ ഏഴ് തിങ്കളാഴ്ച ദൗത്യസേന ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഇയാളുടെ തലക്ക് പൊലീസ് 2.5 ലക്ഷം വില പ്രഖ്യാപിച്ചിരുന്നു.

200ളം കേസുകളില്‍ പൊലീസ് തേടിക്കൊണ്ടിരിക്കുന്ന പ്രതിയായ നിര്‍ഭയുമായി അജിത്മല്‍ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലെ ചിത്താപൂര്‍ ഗ്രാമത്തില്‍ വച്ച് ദൗത്യസേന ഏറ്റുമുട്ടുകയായിരുന്നു.

10 വര്‍ഷം മുന്‍പ് ലാലാറാം എന്ന സംഘത്തില്‍ ചേര്‍ന്നതോടെയാണ് നിര്‍ഭയ് കുറ്റവാളിയായി മാറിയത്. തുടര്‍ന്ന് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായായിരുന്നു ഇയാള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ദൗത്യസേന ഇയാളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായിരുന്നില്ല. നിര്‍ഭയിന്റെ നിരവധി സംഘാംഗങ്ങളെ കുറച്ചു നാളുകളായി ദൗത്യസേന കൊലപ്പെടുത്തിയത് ഇയാളുടെ സംഘശക്തി ചോര്‍ത്തിയിരുന്നു.

സമീപത്തെ ഗ്രാമവാസികള്‍ നിര്‍ഭയിന്റെ മൃതശരീരം തിരിച്ചറിഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X