Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ പിഡിപി എംഎല്‍എയുടെ ബന്ധുക്കളെ ഭീകരര്‍ കൊന്നു

ജമ്മു: രജൗറിയില്‍ പിഡിപി എംഎല്‍എയുടെ രണ്ട് ബന്ധുക്കളെ ഭീകരര്‍ വെടിവച്ചു കൊന്നു. എംഎല്‍എയായ തസ്ദീക് ഹുസൈന്റെ സഹോദരന്‍ മുഹമ്മദ് അഷറഫിനേയും ഇയാളുടെ ഭാര്യ നസ്റീന്‍ ഭാനുവിനേയുമാണ് കൊലപ്പെടുത്തിയത്.

രജൗറിലെ ലര്‍ഖൂട്ടിയില്‍ നവംബര്‍ എട്ട് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഇവിടെയുള്ള അഷ്റഫിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ ഇവരെ ഉപദ്രവിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ഇവര്‍ മരിച്ചു. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികള്‍ക്ക് വേണ്ടിയുന്ന തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ പൊലീസ് സേനയില്‍ ഹെഡ്കോണ്‍സ്റബിളാണ് മരിച്ച അഷ്റഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+