Get Updates
Get notified of breaking news, exclusive insights, and must-see stories!

സാര്‍ക് സമ്മേളനത്തില്‍ ഇ.അഹമ്മദ് പങ്കെടുക്കും

ദില്ലി: ഈയാഴ്ച ധാക്കയില്‍ നടക്കുന്ന സാര്‍ക് മന്ത്രിതല സമ്മേളനത്തില്‍ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് ഇന്ത്യയെ പ്രതിനിധീകരിക്കും.

വോള്‍കര്‍ റിപ്പോര്‍ട്ട് വിവാദത്തെ തുടര്‍ന്ന് വിദേശകാര്യവകുപ്പിന്റെ ചുമതലയില്‍ നിന്നും നീക്കപ്പെട്ട നട്വര്‍സിംഗിനു പകരമായാണ് അഹമ്മദ് സാര്‍ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സുഡാന്‍ സന്ദര്‍ശനം നടത്തുകയായിരുന്ന അഹമ്മദ് സന്ദര്‍ശനം നിര്‍ത്തി ദില്ലിയിലേക്ക് മടങ്ങിയിട്ടുണ്ട്.

നവംബര്‍ 12ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പങ്കെടുക്കും. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും വിദേശകാര്യ സെക്രട്ടറിമാരും ഉച്ചകോടിയില്‍ പങ്കെടുക്കും.

സാര്‍ക് ഉച്ചകോടി നേരത്തെ രണ്ടു തവണ നീട്ടിവച്ചിരുന്നു. സുനാമി ദുരന്തത്തെ തുടര്‍ന്നും നേപ്പാളിലെ പുതിയ രാഷ്ട്രീയസംഭവവികാസങ്ങളെ തുടര്‍ന്നുമാണ് രണ്ടു തവണ ഉച്ചകോടി നീട്ടിവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+