വോള്‍ക്കര്‍: കമ്പനികള്‍ നികുതി വെട്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും
ദില്ലി: വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന 125 ഇന്ത്യന്‍ കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ധനമന്ത്രാലയം സ്വതന്ത്രമായ അന്വേഷണം നടത്തും.
ഇതു സംബന്ധിച്ച് ഔദ്യോഗിക അന്വേഷണമായിരിക്കില്ല നടക്കുകയെന്നും എന്നാല്‍ ഈ കമ്പനികള്‍ നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും ധനവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഈ കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യം ഇപ്പോള്‍ തങ്ങള്‍ക്കറിയില്ല. 100 കോടിയോളം രൂപ ഇറാഖിലെ എണ്ണക്കു പകരം ഭക്ഷണം പദ്ധതിക്കായി സദ്ദാമിന് ഈ കമ്പനികള്‍ നല്‍കിയിട്ടുണ്ടെന്നാണ് വോള്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതു വഴി വരുമാനം കുറച്ചു കാണിച്ച് ഈ കമ്പനികള്‍ നികുതി വെട്ടിച്ചിട്ടുണ്ടോയെന്നാണ് കണ്ടുപിടിക്കേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.
എസ്ടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കിര്‍ലോര്‍സ്കര്‍ എന്‍ഞ്ചിന്‍, അജന്ത ഫാര്‍മ, മോഹന്‍ എക്സ്പോര്‍ട്ട്സ്, എല്‍ടി ഓവര്‍സീസ് ലിമിറ്റഡ്, ജോര്‍ഡ് എന്‍ജിനീയേഴ്സ്, നാഷണല്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രി, ജെയ്ന്‍ സിസ്റംസ്, ലക്കി എക്സ്പോര്‍ട്സ്, എയര്‍പാക് എക്സ്പോര്‍ട്സ് തുടങ്ങിയ കമ്പനികളുടെ പേരുകള്‍ വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായി സൂചനകളുണ്ട്. വോള്‍വോ, സീമെന്‍സ് തുടങ്ങിയ കമ്പനികളും ലിസ്റിലുണ്ട്.
ആകെ 2400 കമ്പനികള്‍ സദ്ദാമിന് കൈക്കൂലി നല്‍കിയതായാണ് വോള്‍ക്കര്‍ കമ്മറ്റി റിപ്പോര്‍ട്ടിലുളളത്.












Click it and Unblock the Notifications