Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയും സോണിയയും രാജിവയ്ക്കണം: ജോര്‍ജ് ഫെര്‍ണാണ്ടസ്

ദില്ലി: വിവാദപരമായ വോള്‍കര്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്ന എന്‍ഡിഎ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ഒന്നുകില്‍ തന്റെ തത്വങ്ങള്‍ക്കും അന്തസിനും യോജിച്ച തരത്തില്‍ പ്രധാനമന്ത്രി പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കുന്നതിനു മുമ്പ് രാജിവച്ചൊഴിയുക- നവംബര്‍ എട്ട് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടു.

വോള്‍കര്‍ റിപ്പോര്‍ട്ട് ദേശീയ നാണക്കേടാണ്. യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യാതൊരു ധാര്‍മിക അവകാശവുമില്ല. നട്വര്‍സിംഗിന് വിദേശകാര്യമന്ത്രി സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെങ്കില്‍ യുപിഎ പൊതുമിനിമം പരിപാടിയുടെ ദേശീയ ഉപദേശക കൗണ്‍സില്‍ സ്ഥാനത്തു തുടരാന്‍ സോണിയാഗാന്ധിക്കും അവകാശമില്ല.

ഇക്കാര്യത്തില്‍ സോണിയ തന്റെ നിലപാട് വ്യക്തമാക്കണം. വോള്‍കര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെതിരെയും പരാമര്‍ശമുണ്ടെന്നിരിക്കെ നട്വര്‍സിംഗിനെ ബലിയാടാക്കുന്നത് ശരിയല്ല. ആര്‍.എസ്.പഥകിന്റെ അന്വേഷ പരിധിയില്‍ വോള്‍കര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നതു പോലെ കോണ്‍ഗ്രസിനും നട്വര്‍സിംഗിനും ഇറാക്കുമായുള്ള ഇടപാടിലെ പങ്കും ഉള്‍പ്പെടുത്തണം.

ഇറാക്കില സദ്ദാം ഹുസൈന്‍ സര്‍ക്കാരിന് എന്തൊക്കെ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നതെന്ന് പൂര്‍ണമായും വ്യക്തമാക്കണം. ഇപ്പോള്‍ വകുപ്പില്ലാമന്ത്രിയായ നട്വര്‍സിംഗ് സോണിയാഗാന്ധിക്കു വേണ്ടി സദ്ദാം ഹുസൈന് അയച്ച കത്തിലെ ഉള്ളടക്കം എന്താണെന്നും എത്ര പണത്തിന്റെ ഇടപാടാണ് നടന്നിരുന്നതെന്നും വെളിപ്പെടുത്തണം- ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+