വോള്‍കര്‍ റിപ്പോര്‍ട്ട്: തെളിവില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: വോള്‍കര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ പിന്തുണക്കുന്ന തെളിവുകളില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. നട്വര്‍ സിംഗിനും കോണ്‍ഗ്രസിനും എതിരെ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പേരുകള്‍ ആര്‍ക്കും എഴുതിവയ്ക്കാം. വോള്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കപ്പെടാത്ത പരാമര്‍ശങ്ങളാണുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന്റെയോ സര്‍ക്കാരിന്റെയോ പ്രതിഛായയെ കളങ്കപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പട്നയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദത്തെ പറ്റി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന രണ്ട് അന്വേഷണങ്ങളും പ്രശ്നത്തിന്റെ അടിവേരുകള്‍ ചികയും. സത്യം പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണങ്ങളോട് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് ഇക്കാര്യം ഉന്നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications