കോണ്‍ഗ്രസിനെ ജനം അംഗീകരിച്ചു: ആന്റണി
പത്തനംതിട്ട: ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലക്കുള്ള കോണ്‍ഗ്രസിന്റെ പ്രാധാന്യം ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. പത്തനംതിട്ടയില്‍ 40 ലക്ഷം രൂപ ചെലവില്‍ പുതുതായി നിര്‍മിച്ച ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിലും ജനാധിപത്യത്തിലുമാണ് കോണ്‍ഗ്രസിന്റെ ശക്തി നിലനിര്‍ക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളിലാണ് കോണ്‍ഗ്രസ് വിശ്വാസ്യത തിരിച്ചെടുത്തത്. അടിയന്തിരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ ധൈര്യമാണ് രാജ്യത്ത് ജനാധിപത്യം വീണ്ടും കൊണ്ടുവരാന്‍ സഹായിച്ചത്. സാധാരണ മനുഷ്യന് പ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്യ്രത്തോടൊപ്പം മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കുന്ന സമീപനമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക.
കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ ബദ്ധവൈരികളായ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications