തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തുടങ്ങി
തിരുവനന്തപുരം: ശബരിമല വികസന പദ്ധതിയെ കുറിച്ചും ദേവസ്വം നിയമനങ്ങളെ കുറിച്ചുമുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ യോഗം തിരുവനന്തപുരത്ത് തുടങ്ങി.
ശബരിമല ഇക്കോസ്മാര്‍ട്ട് പദ്ധതി, നിലക്കല്‍ വികസനം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ദേവസ്വം ബോര്‍ഡിന്റെ പുതിയ നിയമനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
ദേവസ്വം നിയമനം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യമായി നികത്തേണ്ട ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചേക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതി വിധിയുടെ പിന്‍ബലമുണ്ടെന്ന അവകാശവാദമാണ് ദേവസ്വം ബോര്‍ഡിനുള്ളത്.












Click it and Unblock the Notifications