മാവേലിക്കരയില്‍ ബുധനാഴ്ച ഹര്‍ത്താല്‍
മാവേലിക്കര: നവംബര്‍ ഒമ്പത് ബുധനാഴ്ച മാവേലിക്കര താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ ആഹ്വാനം ചെയ്തു. മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ചൊവാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു ഓഫീസിനു നേരെ അക്രമമുണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്. വെള്ളാപ്പള്ളി വിരുദ്ധ വിഭാഗമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഓഫീസിലെ ഫര്‍ണ്ണീച്ചറുകളും ഫയലുകളും അക്രമികള്‍ നശിപ്പിച്ചു.
വെള്ളാപ്പള്ളി വിഭാഗത്തിനും വിദ്യാസാഗര്‍ വിഭാഗത്തിനും ഒരു പോലെ ശക്തിയുള്ള സ്ഥലമാണ് മാവേലിക്കര യൂണിയന്‍. ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു.


Click it and Unblock the Notifications