പ്രത്യേക പ്രോസിക്യൂട്ടറെ മാററണമെന്ന ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നവംബര്‍ 11 വെളളിയാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച കേസ് പരിഗണിക്കവെ ഈ കേസ് ഗൗരമായി എടുക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, ഉചിതമായ സമയത്ത് മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ കേസില്‍ പ്രതിചേര്‍ക്കുന്നത് പരിഗണിക്കുമെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഒരു മാസത്തേക്ക് ഹൈക്കോടതി സ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications