Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിനെ സിപിഎം ഭീകരജില്ലയാക്കുന്നു: രമേശ്

തിരുവനന്തപുരം: കണ്ണൂരിനെ ഭീകരജില്ലയാക്കി മാറ്റാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. നവംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്റേഷനിലും ബോംബ് നിര്‍മിക്കുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്ന ഭീകരതതന്ത്രമാണ് സിപിഎം സ്വീകരിക്കുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന ബോംബ് രാഷ്ട്രീയമാണ് കണ്ണൂരില്‍ നടക്കുന്നത്. 500ഓളം സിപിഎം തടവുപുള്ളികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ഇവരെ ഉപയോഗിച്ച് ജയിലില്‍ അക്രമം നടത്താനാണ് സിപിഎം പദ്ധതി. ഇത്തരം നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്.

സിപിഎം, ബിജെപി പാര്‍ട്ടികള്‍ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കു നടത്തിയ അക്രമങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാനാണ് പൗരാവകാശ സംരക്ഷണ യോഗം കണ്ണൂരില്‍ നടത്തിയത്. ഇതുകണ്ട് സിപിഎം അസ്വസ്ഥമായിരിക്കുകയാണ്. ഇതുവരെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ രക്തസാക്ഷികളായിട്ടുണ്ട്. നവംബര്‍ 11ന് തിരുവനന്തപുരത്തും പൗരാവകാശ സംരക്ഷണയോഗം നടത്തും.

തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കരുണാകരനെ മറയാക്കി ബിജെപി വോട്ട് നേടാനാണ് സിപിഎം ശ്രമം.

മന്ത്രി കെ.സി വേണുഗോപാലിനെ പറ്റിയുളള വെള്ളാപ്പളളി നടേശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ദേവസ്വം ബോര്‍ഡ് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+