മാവേലിക്കരയില്‍ എസ്എന്‍ഡിപി ഓഫീസ് തകര്‍ത്തു
മാവേലിക്കര: മാവേലിക്കരയിലെ എസ്എന്‍ഡിപി ഓഫീസ് ഒരു വിഭാഗം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. നവംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.
യോഗം പ്രസിഡന്റ് വെള്ളാപ്പള്ളിയോട് എതിര്‍പ്പുള്ളവരാണ് ആക്രമണം നടത്തിയത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ അക്രമികള്‍ തകര്‍ക്കുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചു നാളായി ഇവിടുത്തെ എസ്എന്‍ഡിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അകര്‍ച്ചയിലായിരുന്നു. ഔദ്യോഗിക വിഭാഗത്തെ വെള്ളാപ്പള്ളി പിരിച്ചുവിട്ടിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications