Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി ക്രമക്കേടുകളുടെ ഉത്തരവാദിത്വം വകുപ്പിന്: വക്കം

തിരുവനന്തപുരം: ലോട്ടറി ക്രമക്കേടുകളുടെ ഉത്തരവാദിത്വം ലോട്ടറി വകുപ്പിനായിരിക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളലോട്ടറി സംബന്ധിച്ച് സര്‍ക്കാരിന് പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം റെയ്ഡ് നടത്തും. അനധികൃത ലോട്ടറി സംബന്ധിച്ച് ലോട്ടറി വകുപ്പിലെ ചിലരാണ് തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇത്തരം ലോട്ടറികള്‍ പിടിക്കുന്നതിന് ലോട്ടറി, നികുതി വകുപ്പുകള്‍ സംയുക്തമായി ശ്രമിക്കും.

അനധികൃത ലോട്ടറി വില്‍പ്പന തടയാനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തതിന്റെ ഭാഗമായി ലോട്ടറി, ധനവകുപ്പ് ജില്ലാ, സംസ്ഥാന തല ഉദ്യോഗസ്ഥരുടെ യോഗം നവംബര്‍ 11 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. നികുതിവകുപ്പിന്റെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ലോട്ടറി വകുപ്പിന് അനിഷ്ടമുണ്ട്. ഈ യോഗം ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കി അനധികൃത ലോട്ടറികള്‍ പിടികൂടാന്‍ സംയുക്തപ്രവര്‍ത്തനം നടത്താന്‍ ലോട്ടറി, ധനവകുപ്പ് വിഭാഗങ്ങളെ സഹായിക്കും.

അനധികൃത ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. സംസ്ഥാനത്തെ വിവിധ ലോട്ടറി വില്‍പ്പന കേന്ദ്രങ്ങളിലായി ഇതുവരെ 14 റെയ്ഡുകള്‍ ധനവകുപ്പ് നടത്തിക്കഴിഞ്ഞു.

കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ 22.42 കോടി രൂപ ലോട്ടറികള്‍ക്കുള്ള നികുതിയിനത്തില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19.74 കോടി അധികമാണിതെന്നും വക്കം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+